Pages

Translate

Search This Blog

Sep 29, 2021

raising nursery and maintenance

വിദ്യാവനം/ നഗരവനം നിര്‍മ്മാണത്തിനായുള്ള നടീല്‍വസ്‌തുക്കളുടെ ശേഖരണം, തയ്യാറാക്കല്‍, സംരക്ഷണവും, പരിപാലനവും

  ഏതാണ്ട്‌ 60 സെ.മീ മുതല്‍ 90 സെ.മീ വരെയുള്ള വൃക്ഷ തൈകളാണ്‌ വിദ്യാവനം/ നഗരവനം നിര്‍മ്മാണത്തിനാവശ്യം. നടുന്ന മണ്ണിനും സാഹചര്യത്തിനും അനുയോജ്യമായ തദ്ദേശീയ വൃക്ഷ ഇനങ്ങളും ചെടികളും തെരഞ്ഞെടുക്കണം. ആയതിനാല്‍ നടീല്‍ വസ്‌തുക്കളുടെ ശേഖരണവും പരിപാലനവും ഏതാണ്ട്‌ ഒരു വര്ഷം മുമ്പേ തുടങ്ങിയിരിക്കണം. ഇതിനുള്ള തൈകള്‍ വിത്തുകള്‍ പാകി മുളപ്പിച്ച്‌ കൂടുകളിലോ ചെടിച്ചട്ടികളിലോ വളര്‍ത്തിയെടുക്കുകയോ, അംഗീകൃത നഴ്‌സറികളില്‍ നിന്നും ഗുണ നിലവാരമുള്ള തൈകള്‍ തെരഞ്ഞെടുക്കുകയോ, അടുത്ത സ്ഥലങ്ങളിലും വനപ്രദേശങ്ങളിലും നിന്ന് ശേഖരിക്കുകയോ ചെയ്യാം. ഇങ്ങനെ തൈകള്‍ ശേഖരിക്കുമ്പോള്‍ വളരെയധികം കാര്യങ്ങള്‍ തൈകള്‍ തെരഞ്ഞെ ടുക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും പരിചരണ-സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴും പ്‌ളാന്റിംഗ്‌ സ്‌ട്രെസ്സ്‌ കുറയ്‌ക്കുതിനായി ചെയ്യേണ്ടതുണ്ട്‌. ഇതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അനുബന്ധമായി നല്‍കുന്നു.

(അ) വിത്തുപാകി തൈകള്‍ തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


 വിത്തുശേഖരിക്കുമ്പോള്‍ പരമാവധി നല്ല വളര്‍ച്ചയുള്ളതും അധികം ശാഖകളില്ലാല്ലാത്തതുമായ മരങ്ങളില്‍ നിന്നും മാത്രം ശേഖരിക്കേണ്ടതും കേടില്ലാത്തതും പൂപ്പല്‍ ബാധയേല്‍ക്കാത്തതുമായ വലിയ വിത്തുകള്‍ നടീലിനായി എടുക്കേണ്ടതുമാണ്‌.

`   യഥാവിധി പ്രീ-ട്രീറ്റ്‌മെന്റ്‌ നല്‍കിയ വിത്തുകള്‍ മദര്‍ബെഡില്‍ കിളിര്‍പ്പിച്ച്‌ അവ നാലില പരുവമാകുമ്പോള്‍ (prickling) ചെറിയ കൂടുകളിലേക്ക്‌ ക്ഷതമേല്‍പ്പിക്കാതെ മാറ്റി നടണം. പരിചരണ പ്രവര്‍ത്തനങ്ങള്‍ യഥാവിധി നല്‍കിയ തൈകള്‍ക്ക്‌ 30 സെ.മീ വരെ ഉയരം വയ്‌ക്കുമ്പോള്‍ അതില്‍ നിന്നും കരുത്തുറ്റതും അസുഖ ബാധയില്ലാത്തതുമായ തൈകള്‍ തിരഞ്ഞെടുത്ത്‌ വലിയ കൂടുകളിലോ ചെടിച്ചട്ടികളിലേക്കോ മാറ്റി നടണം.

` തൈകള്‍ കൂടുകളിലേക്ക്‌ മാറ്റിനടുമ്പോള്‍ ആവശ്യമായ ജലസേചനം നല്‍കാനും ആവശ്യമെങ്കില്‍ ചെടികള്‍ വാടാതിരിക്കാന്‍ ഇലകള്‍ പകുതിയാക്കി മുറിച്ച്‌ നീക്കംചെയ്യുകയോ വേണം.

`  വലിയ കൂടുകളിലും ചെടിച്ചട്ടികളിലും നിറയ്‌ക്കു മിശ്രിതത്തില്‍ (Potting media) നടാന്‍ ഉദ്ദേശിക്കു സ്ഥലത്തെ മണ്ണ്‌ കുറച്ചെങ്കിലും ഉപയോഗിക്കുത്‌ ഫീല്‍ഡില്‍ നട്ട`ശേഷമുള്ള ട്രാന്‍സ്‌പ്‌ളാന്റിംഗ്‌ ഷോക്ക്‌ കുറയ്‌ക്കാന്‍ സഹായകരമാണ്‌.

` വേരുകള്‍ മണ്ണിലാഴ്‌ന്നിറങ്ങാതിരിക്കാനുള്ള മുന്‍കരുതലുകളെടുക്കണം. ഇങ്ങനെ തയ്യാറാക്കുന്ന തൈകളില്‍ 60-90 സെ.മീ വരെ ഉയരമുള്ളതും കരുത്തുറ്റതും രോഗ/കീട ബാധയില്ലാത്തതും ഉയര-വ്യാസ അനുപാതം 80-ല്‍ താഴെയുള്ളതുമായ തൈകള്‍ നടാന്‍ വേണ്ടി തെരഞ്ഞെടുക്കാവുതാണ്‌.

 കൂടതൈകളിലും ചെടിച്ചട്ടികളിലുമുള്ള മിശ്രിതം എപ്പോഴും നനവുള്ളതായിരിക്കാന്‍ ശ്രദ്ധിക്കേണ്ടതും തണല്‍ നല്‍കേണ്ടതുമാണ്‌. നടുതിന്‌ 3-4 ദിവസം മുന്‍പ്‌     തന്നെ തൈകളെ ഹാര്‍ഡന്‍ ചെയ്യേണ്ടതുമാണ്‌.

(ആ) നഴ്‌സറികളില്‍ നിന്നും തൈകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


    നടുന്ന മണ്ണിനും സാഹചര്യത്തിനും അനുയോജ്യമായ തദ്ദേശീയ വൃക്ഷ ഇനങ്ങളും ചെടികളും തെരഞ്ഞെടുക്കണം.

    വൃക്ഷത്തൈകള്‍ കരുത്തുറ്റതും ഉയര-വ്യാസാനുപാതം 80ല്‍ കൂടാത്തതും ഇലകള്‍ക്ക്‌ സ്വാഭാവിക നിറമുള്ളതും ഒറ്റ തണ്ടോടുകൂടിയതുമായിരിക്കണം.

    മഞ്ഞളിപ്പ്‌, രോഗ/കീടബാധ, വളഞ്ഞതും, ചതഞ്ഞതും, ഒടിഞ്ഞതും, മുറിവേറ്റതും ആയ തണ്ടുകളുള്ളവ ഒരിക്കലും തെരെഞ്ഞെടുക്കരുത്‌.

 തൈകളുടെ വലിപ്പത്തിനനുപാതികമല്ലാത്ത ചെറിയ കൂടുകളില്‍ വളരുന്ന വയും വളരെ പഴക്കമുള്ള തൈകള്‍ക്ക്‌ വേരുകള്‍ കോയിലിംഗ്‌ഉള്ളവയോ വേരുകള്‍ മണ്ണിലേയ്‌ക്ക്‌ ആഴ്‌ന്നിറങ്ങിയതോ ആയിരിക്കും. കോയിലിംഗ്‌ ഉള്ള വേരുകളുള്ള തൈകളുടെ വേരുകള്‍ എത്ര നല്ലമണ്ണില്‍ നട്ടാലും ആ കോയിലിംഗ്‌ കുറേക്കാലം തുടര്‍ന്നു കൊണ്ടിരിക്കുകയും ട്രാന്‍സ്‌പ്‌ളാന്റിംഗ്‌ സ്‌ട്രെസ്സ്‌ മാറുവാന്‍ കാലങ്ങളെടുക്കുകയും ചെയ്യും. മണ്ണില്‍ ആഴ്‌ന്നിറങ്ങിയ  വേരുകള്‍ മുറിച്ചുമാറ്റിയ ചെറിയ കൂടയില്‍ വളരുന്ന വലിയ തൈകള്‍ ശേഖരിക്കാന്‍ സാധിക്കൂ. വേരിന്‌ വലിയ ക്ഷതമുണ്ടാക്കുന്നു ടി പ്രവൃത്തി കനത്തട്രാന്‍സ്‌പ്‌ളാന്റിംഗ്‌ സ്‌ട്രെസ്സിനും തൈകളുടെ നാശത്തിനും കാരണമാകും. ആയതിനാല്‍ അത്തരം തൈകള്‍ ഒഴിവാക്കേണ്ടതാണ്‌.

` കൂടുകള്‍ ചെറുതും തൈകള്‍ 30 സെ.മീറ്ററിലും ഉയരം കുറവുമാണെങ്കില്‍ വലിയ കൂടുകളിലേക്ക്‌/ചെടിച്ചെട്ടികളിലേക്ക്‌ മാറ്റിനട്ടു  പരിപാലി ക്കേണ്ടതാണ്‌.

` കൂടാതെ മുമ്പുപറഞ്ഞ പ്രവര്‍ത്തികള്‍ തുടരേണ്ടതാണ്‌.

(ഇ) ഫീല്‍ഡില്‍ നിന്നും തൈകള്‍ പറിച്ചെടുത്ത്‌ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


    മുന്‍ വര്‍ഷം ഉണ്ടായതും 30 സെ.മീ വരെ ഉയരമുള്ളതും കരുത്തുറ്റതുമായ ചെറുതൈകളാണ്‌ ശേഖരിക്കേണ്ടത്‌. ആവശ്യത്തിന്‍റെ ഇരട്ടിയെങ്കിലും എണ്ണം ശേഖരിക്കണം.

 മഴയ്‌ക്ക്‌ശേഷമോ, തൈകള്‍ക്കുചുറ്റും വെള്ളം നനച്ചശേഷമോ വേരുകളൊന്നും പൊട്ടാതെ മണ്ണോടുകൂടി കിളച്ചെടുക്കണം. ആയതിന്‌ ശേഷം മണ്ണിളകാതെ കൂടകളിലോ/ചെടിച്ചട്ടികളിലോ പോട്ടിംഗ്‌ മിശ്രിതം നിറച്ച്‌ ഉറപ്പിച്ചശേഷം നനച്ചുകൊടുക്കണം. ചെറിയ കൂടുകളിലാണ്‌ കൊണ്ടുപോകുതെങ്കില്‍ ആയത്‌ വലിയ കൂടുകളിലേക്ക്‌ മാറ്റണം. ആയതിന്‌ ശേഷം മുന്‍പ്‌ പറഞ്ഞതുപോലെ ട്രാന്‍സ്‌പ്‌ളാന്‍റിംഗ് സ്‌ട്രെസ്സ്‌ വരാത്ത രീതിയില്‍ പരിചരണപ്രവര്‍ത്തനങ്ങള്‍ നല്‍കണം.

    മണ്ണില്ലാതെ വേരോടുകൂടി പിഴുതെടുക്കു തൈകള്‍ക്ക്‌ ട്രാന്‍സ്‌പ്‌ളാന്റിംഗ്‌ സ്‌ട്രെസ്സ്‌ തീവ്രമായിരിക്കുകയും ആയത്‌ റിക്കവറി പീരിയിഡ്‌ ദീര്‍ഘിപ്പിക്കുകയും ചെയ്യും. അത്തരത്തില്‍ തൈകള്‍ ശേഖരിക്കേണ്ടി വന്നാല്‍ വേരുകള്‍ പൊട്ടിപോകാതെയും വെയിലടിപ്പിക്കാതെയും ഉണങ്ങിപോകാതെയും ശ്രദ്ധിക്കേണ്ടതും വലിയ കൂടുകളിലേക്ക്‌ എത്രയും പെട്ടന്ന് മാറ്റി നട്ട് തണലും നനവും നല്‍കേണ്ടതാണ്‌. ഇത്തരം തൈകള്‍ 4-5 മാസങ്ങള്‍ മുമ്പേ കാട്ടില്‍ നിന്നും ശേഖരിക്കേണ്ടതാണ്‌.

മുമ്പു പ്രതിപാദിച്ച ബാധകമായ എല്ലാ പ്രവര്‍ത്തനങ്ങളും മുന്‍കരുതലുകളും എടുക്കേണ്ടതാണ്‌.